
കുണ്ടറ: അമിത വൈദ്യുതപ്രവാഹത്തെ തുടര്‍ന്ന് വീട്ടമ്മ ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയസമിതിയുടെ നേതൃത്വത്തില്‍ കുണ്ടറ ഇലക്ട്രിക്കല്‍സെക്ഷന്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കുണ്ടറ കച്ചേരിമുക്ക് നെടുവിളയില്‍ മുന്‍ ഗ്രാമപഞ്ചായത്തംഗം നാരായണന്റെ ഭാര്യ പ്രീത(36)യാണ് മരിച്ചത്.
കച്ചേരിമുക്കില്‍ നിന്നും പ്രകടനമായെത്തിയാണ് പ്രദേശവാസികളും വിവിധ രാഷ്ട്രീയ-സാംസ്‌ക്കാരിക-സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്.
ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എല്‍. സജികുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഡി. ബാബുരാജന്‍ അദ്ധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണിജോസ്, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനശ്രീനിവാസന്‍, ബി. രഘുത്തമന്‍പിള്ള, സതീഷ് വര്‍ഗ്ഗീസ്, കുണ്ടറ ഗോപിനാഥ്, മധുസൂദനന്‍, സി.പി. മന്മഥന്‍നായര്‍, എം. ശിവപ്രസാദ്, ശരത്ചന്ദ്രന്‍, ഷൈലാവിത്സന്‍ എന്നിവര്‍ സംസാരിച്ചു.
ബോര്‍ഡിന്റെ അനാസ്ഥമൂലം മരണം സംഭവിച്ചവരുടെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
