...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com
Home » » വിദ്യാര്‍ത്ഥിനിയായ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിനെ റിമാന്റ് ചെയ്തു

വിദ്യാര്‍ത്ഥിനിയായ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിനെ റിമാന്റ് ചെയ്തു










 

കുണ്ടറ: വിവാഹമോചനത്തിന് പരാതി നല്‍കിയതിന്റെ പ്രതികാരത്തില്‍ കോളേജില്‍ കടന്നുകയറി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ഭാര്യയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ കോടതി റിമാന്റ് ചെയ്തു. കടവൂര്‍ മതിലില്‍ ദുര്‍ഗ്ഗാഭവനില്‍ ദുര്‍ഗ്ഗാദാസിനെ (25)യാണ് റിമാന്റ് ചെയ്തത്. ഇയാളുടെ ഭാര്യ കൊല്ലം അമ്മച്ചിവീട് മഹേശ്വരിഭവനില്‍ കെ. തങ്കലക്ഷ്മി (19) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടില്‍ സുഖംപ്രാപിച്ചുവരുന്നു. 
ആഗസ്റ്റ് 22നായിരുന്നു പെരുമണ്‍ എഞ്ചി. കോളേജില്‍ സംഭവം നടന്നത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. വിവാഹശേഷം ദുര്‍ഗ്ഗാദാസ് ക്രൂരമായി പെരുമാറിയതിനെ തുടര്‍ന്നാണ് തങ്കലക്ഷ്മി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഇതിന്റെ പ്രതികാരമായാണ് ദുര്‍ഗ്ഗാദാസ് കോളേജില്‍ കയറി തങ്കലക്ഷ്മിയെ പരിക്കേല്‍പിച്ചത്. തുടര്‍ന്ന് കഴുത്ത് മുറിച്ച് ദുര്‍ഗ്ഗാദാസും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ സുഖംപ്രാപിച്ചതിനെ തുടര്‍ന്നാണ് അഞ്ചാലുംമൂട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്
Share this article :