...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com
Home » » ദേവുവിന്റെ മൃതദേഹം സംസ്‌കരിച്ചു

ദേവുവിന്റെ മൃതദേഹം സംസ്‌കരിച്ചു

















കുണ്ടറ: കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അഞ്ചാലുംമൂട് താന്നിമൂല വയലില്‍ വെട്ടുവിളയില്‍ ബാബു-സുജാത ദമ്പതികളുടെ മകള്‍ ദേവു (കിങ്ങിണി, 17) നെയാണ് അഷ്ടമുടികായലില്‍ തേവള്ളിപാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. നീരാവില്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്റി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ദേവു.
ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിന് എത്തിയവരാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച വൈകിട്ട് ഒരു പെണ്‍കുട്ടി കടവൂര്‍ പാലത്തില്‍ നിന്നും കായലിലേക്ക് ചാടിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായില്ല. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
ദേവുവിന്റെ മൃതദേഹത്തില്‍ സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യോപചാരം അര്‍പ്പിച്ചു. പിന്നീട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. സഹോദരി: ദിവ്യ
Share this article :