...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com
Home » » കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്

കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്




കൊല്ലം: വിവാഹത്തിനും ജോലി ലഭിക്കുന്നതിനും വീടുവെയ്ക്കാനും ഒരു സമയമുണ്ടെന്നാണ് പഴമൊഴി. വിവാഹമെന്നാല്‍ വിധിയെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ യുവതി യുവാക്കളുടെ വിവാഹം മുടക്കുകയാണിവിടെ ചില "കല്യാണമുടക്കികള്‍". കൊല്ലത്ത് കോടാലിമുക്കിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
ആരാണെന്നോ എന്താണെന്നോ അറിയില്ല, ഇവിടെ വിവാഹം നിശ്ചയത്തിനുശേഷം മുടങ്ങുന്നു. കഴിഞ്ഞ ആറുമാസങ്ങളില്‍ അമ്പതിലധികം കല്യാണങ്ങളാണ് മുടങ്ങിയത്. ഇതിന്റെ പേരില്‍ യുവതി യുവാക്കള്‍ മാനസിക സംഘര്‍ഷത്തിലാണ്. കല്യാണമുടക്കികള്‍ക്ക് താക്കീത് നല്‍കി പ്രദേശത്തെ യുവതി-യുവാക്കളുടെ കൂട്ടായ്മ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചു.
സൂക്ഷിക്കുക എന്ന തലക്കെട്ടോടെയാണ് ബോര്‍ഡ് കോടാലിമുക്കില്‍ സ്ഥാപിച്ചിരിക്കുന്നത്. കല്യാണം മുടക്കുന്നവരുടെ ശ്രദ്ധയ്ക്ക് അടുത്ത ബോര്‍ഡില്‍ നിങ്ങളുടെ ഫോട്ടോ പ്രതീക്ഷിക്കുക. കല്യാണം മുടക്കിയാല്‍ നിങ്ങള്‍ക്ക് എന്ത് കിട്ടും, നിങ്ങള്‍ക്കുമില്ലേ മക്കള്‍ എന്നാണ് ബോര്‍ഡിലെ വാചകങ്ങള്‍.
കോടാലിമുക്കില്‍ വിവാഹങ്ങള്‍ നടന്ന് കണ്ടിട്ട് നാളുകളേറെയായി. പെണ്ണുകാണലും, ചെറുക്കന്‍ കാണലും നിശ്ചയത്തില്‍ വരെയെത്തും. എന്നാല്‍ നിശ്ചയത്തിനു മുന്‍പുതന്നെ വിവാഹം മുടങ്ങും. ഇങ്ങനെ നിരവധി വിവാഹങ്ങള്‍ ഇവിടെ മുടങ്ങി. തുടര്‍ന്ന് നാട്ടിലെ യുവാക്കള്‍ നടത്തിയ അന്വേഷണത്തില്‍ ചില വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. 
ഈ ബോര്‍ഡുകള്‍ കോടാലിമുക്കില്‍ വിവാഹം നടക്കുന്നതിന് കാരണമാകും എന്ന പ്രതീക്ഷയിലാണ് യുവാക്കള്‍.
Share this article :