കൊടും വിള നാടെന്ന് ചരിത്രം പറയുന്ന കൊടുവിളയുടെ വാർത്തകളും വിശേഷങ്ങളും ലോകമെങ്ങും എത്തിക്കാനുള്ള ഒരു ഉദ്യമം. എന്ന ഒരു വാചകത്തില്‍ ഈ അധ്വാനത്തെ കുറിച്ചിടാന്‍ ഒരു ശ്രമം നടത്താം. അച്ചടി ദൃശ്യമാധ്യമങ്ങൾ ഇറങ്ങിയെത്തുന്നതിനുമപ്പുറം പ്രാദേശിക തലത്തിലേക്ക് ആഴ്നിറങ്ങാന്‍ ഒരു ശ്രമമുണ്ട് ഈ ഉദ്യമത്തിനു പിന്നില്‍ . അതിലുപരി അച്ചടി മാധ്യമങ്ങളുടെ പ്രാദേശിക പേജുകള്‍ കടന്നെത്തുന്ന ഭൂമിശാസ്ത്രപരിമിതികളെ അതിജീവിക്കാന്‍ കഴിയുമെന്ന വലിയ നേട്ടവുമുണ്ട്.മറ്റ് ഏത് ഗ്രാമങ്ങളേക്കാളും കൊടുവിളയുടെ കൊടുവിള മക്കള്‍ ലോകമെങ്ങുമുണ്ട്. അവര്‍ക്ക് പിറന്ന മണ്ണില്‍ നിന്നുള്ള ഒരു അക്ഷര ഉപഹാരം എന്ന് വിശേഷിപ്പിക്കാം ഈ എളിയ ശ്രമത്തെ. വരും തലമുറകൾക്ക് നമ്മുടെ നാടിൻറെ ചരിത്രത്തെ കുറിച്ച് അഞ്ജാതമായിരിക്കാം , എങ്കിലും ഈ ചെറിയ അറിവ് വരും കാലങ്ങളിൽ അവർക്ക് ഒരു അനുഗ്രഹം ആയി മാറും . എല്ലാറ്റിനും ഉപരി സ്വന്തം മണ്ണിന്റെ അഭിമാനനിമിഷങ്ങളെ ഭൂഖണ്ടങ്ങൾക്കും അപ്പുറം എത്തിക്കാനുള്ള ഒരു കൂട്ടായ ശ്രമം. അറിയപെടുന്നതും അറിയപെടതതുമായ അനേക കല സാംസ്‌കാരിക ആന്മീയ മേഖലകളിൽ നിറഞ്ഞു നിന്നിട്ടുള്ള കൊടുവിളയിലെ ആബാല വൃദ്ധ ജനങ്ങള്ക്കായി ഇത് സമർപ്പിക്കുന്നു .
- സിജു കല്ലട -
